ആക്രമിക്കുന്നവരുടെ കൈ വെട്ടാൻ വാളുകൾ ഉപകരിക്കും; വിജയദശമിക്ക് പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ

ബിഹാറിലെ സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎ മിഥിലേഷ് കുമാറാണ് വാളുകൾ വിതരണം ചെയ്തത്
Swords are used to cut off the hands of attackers; BJP MLA gives sword to girls during Vijayadashami celebrations
ആക്രമിക്കുന്നവരുടെ കൈകൾ വെട്ടിയെടുക്കാൻ വാളുകൾ ഉപകരിക്കും; വിജയദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ
Updated on

പട്ന: വിജയദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാളുകൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. ബിഹാറിലെ സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎ മിഥിലേഷ് കുമാറാണ് വാളുകൾ വിതരണം ചെയ്തത്.

ഇതോടെ ചടങ്ങുകളുടെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായി. ചടങ്ങുകൾക്കായി എത്തിയ സ്കൂൾ, കോളെജ് വിദ‍്യാർഥിനികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.

ഏതെങ്കിലും ദുഷ്ടർ നമ്മുടെ സഹോദരിമാരെ ദുരുദ്ദേശ്യത്തോടെ തൊടാൻ തുനിഞ്ഞാൽ ഈ വാളുകൊണ്ട് അവന്‍റെ കൈവെട്ടും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മിഥിലേഷ് കുമാർ പറഞ്ഞു.

'നമ്മുടെ സഹോദരിമാരെ അവരുടെ കൈകൾ വെട്ടാൻ പ്രാപ്തരാക്കണം അതിന് ഈ വാളുകൾ ഉപകരിക്കും. ആവശ്യമെങ്കിൽ നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ തിരിയുന്ന എല്ലാ ദുഷ്പ്രവൃത്തിക്കാരെയും നശിപ്പിക്കണം' കുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com