കുന്നുകൂടി നോട്ടുക്കെട്ടുകൾ; കർണാടകയിൽ ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടിൽ‌ റെയ്ഡ് (വീഡിയോ)

40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകയുക്ത അഴിമതി വിരുദ്ധ സംഘം പിടികൂടിയിരുന്നു
കുന്നുകൂടി നോട്ടുക്കെട്ടുകൾ; കർണാടകയിൽ ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടിൽ‌ റെയ്ഡ് (വീഡിയോ)
Updated on

ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടിൽ‌ റെയ്ഡ് (raid). വെള്ളിയാഴ്ച്ച രാവിലെ ലോകയുക്ത അഴിമതി വിരുദ്ധ സംഘം( Global Anti-Corruption Commission) നടത്തിയ റെയ്ഡിനിടെയാണ് 6 കോടിയുടെ രൂപ പിടിച്ചെടുത്തത്.

ബിജെപി എംഎൽഎ മണ്ഡൽ വരുപക്ഷപ്പയുടെ (madal virupakshappa) മകന്‍ പ്രശാന്ത് മണ്ഡലിന്‍റെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. കുന്നുകൂടി കിടക്കുന്നതും ഉദ്യോഗസ്ഥർ ഇവ എണ്ണി തട്ടിപ്പെടുത്തുന്നതിന്‍റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കർണാടകയിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത തിരിച്ചടിയാണ് നേരിട്ടത്ത്. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിന്‍റെ കർണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റർജന്‍റ്സ് ലിമിറ്റഡിന്‍റെ ചെയർമാനാണ് മദൽ വരുപാക്ഷാപ്പ.

40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകയുക്ത അഴിമതി വിരുദ്ധ സംഘം പിടികൂടിയിരുന്നു. ബെംഗളൂരു വാട്ടർ‌ സപ്ലൈ ആന്‍ഡ് ഡിവ്റേജ് ബോർഡിന്‍റെ ചെയർമാനാണ് പ്രശാന്ത് (prashanth mandal). പ്രശാന്തിന്‍റെ ഓഫിസിൽ നിന്ന് 1.7 കോടി രൂപ കണ്ടെടുത്തതായി ലോകയുക്ത സംഘടന അറിയിച്ചു. കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ റെയ്ഡ് നടന്നത്. സംഭവത്തിന് പിന്നാലെ ബിജെപി എംഎൽഎ മാദൽ വിരൂപാക്ഷപ്പ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ്‌സ് ലിമിറ്റഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വെള്ളിയാഴ്ച രാജിവച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com