
മധ്യ പ്രദേശിലെ ദേവാസിലുള്ള ക്ഷേത്ര പരിസരത്ത് വന്നിറങ്ങുന്ന അക്രമി സംഘം
CCTV Footage
ഭോപ്പാൽ: ബിജെപി എംഎൽഎയുടെ മകന്‍റെ നേതൃത്വത്തിലുള്ള സംഘം അടച്ചിട്ട ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയെന്ന് കോൺഗ്രസിന്‍റെ ആരോപണം. മധ്യ പ്രദേശിലെ ദേവാസിലുള്ള പ്രശസ്തമായ മാതാ തെക്രി ക്ഷേത്രത്തിലാണ് സംഭവം. അതിക്രമിച്ചു കയറിയവർക്കെതിരേ നടപടിയുണ്ടാകുമെന്നും, ബിജെപി എംഎൽഎയുടെ മകൻ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ പ്രതികരണം.
വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രം അടച്ച ശേഷം പുരോഹിതനെ മർദിച്ച സംഘം അതിക്രമിച്ചു കയറിയത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി എംഎൽഎയുടെ മകനെക്കുറിച്ച് പരാമർശമില്ല. ചുവന്ന ബീക്കൺ ലൈറ്റ് വച്ച രണ്ട് എസ്‌യുവികൾ അടക്കം പല വാഹനങ്ങളിലായി മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇന്ദോർ എംഎൽഎ ഗോലു ശുക്ലയുടെ മകനാണ് അക്രമികൾക്കു നേതൃത്വം നൽകിയതെന്ന് മധ്യ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജീതു പത്വാരി ആരോപിച്ചു. ക്ഷേത്രം തുറന്നുകൊടുക്കാത്തതിന് ഇവർ പൂജാരിയെ മർദിക്കുകയായിരുന്നു എന്നും പത്വാരി. ബിജെപി സർക്കാർ ഇപ്പോൾ ഗൂണ്ടകളുടെ അടിമയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ധർമത്തിന്‍റെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന ബിജെപിയുടെ തനിനിറമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് മീഡിയ സെൽ മേധാവി മുകേഷ് നായക്.
എന്നാൽ, എംഎൽഎയുടെ മകന് ഈ വിഷയത്തിൽ ഒരു പങ്കുമില്ലെന്നാണ് സംസ്ഥാന ബിജെപി വക്താവ് പങ്കജ് ചതുർവേദി പറഞ്ഞത്