ലൈംഗിക ഉദ്ദേശ്യമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റകരമല്ല: ബ്രിജ് ഭൂഷൺ കോടതിയിൽ

ആറു വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷൺ എതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്
ലൈംഗിക ഉദ്ദേശ്യമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റകരമല്ല: ബ്രിജ് ഭൂഷൺ കോടതിയിൽ
Updated on

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ കോടതിയിൽ. താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.

കുറ്റകരമായ ഉപദ്രവവും ലൈംഗിക അതിക്രമവും തമ്മിൽ വ്യത്യാസമുണ്ടെന്നും ലൈംഗിക ഉദ്ദേശ്യമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും ബ്രിജ് ഭൂഷണിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ആറു വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷൺ എതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ ഒക്ടോബർ 19ന് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കൂടുതൽ വാദം കേൾക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com