സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച് ബിജെപി എം പി; വിവാദം (വീഡിയോ)

ബിജെപി ഇന്ത്യയെ 'ഹിന്ദുത്വ ഇറാൻ' ആക്കുമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു
സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച്  ബിജെപി എം പി; വിവാദം (വീഡിയോ)

ബെംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കർണാടകയിലെ കോലാറിൽ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്.

കോലാറിൽ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്. നിങ്ങളുടെ പേരെന്താണ്?..എന്തുകൊണ്ട് നെറ്റിയിൽ സിന്ദൂരം അണിഞ്ഞില്ല?, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയിൽ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ? - എംപി ചോദിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ബിജെപി ഇന്ത്യയെ 'ഹിന്ദുത്വ ഇറാൻ' ആക്കുമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com