ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

ഡൽഹിയിൽ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുിടെ വലിയ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്
bjp mp on delhi be renamed indraprastha

പ്രവീൺ ഖണ്ഡേവാൽ

Updated on

ന്യൂഡൽഹി: ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്‍റെ പേര് ഇന്ദ്രപ്രസ്ഥ ജംങ്ഷനെന്നും ഇന്ദിരാഗാന്ധി റെയിൽ വേ സ്റ്റേഷന്‍റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യമുണ്ട്.

ഡൽഹിയിൽ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുിടെ വലിയ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്. ഡൽഹിക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ചരിത്രമുണ്ടെന്നും ഇന്ദ്രപ്രസ്ഥമെന്ന പേര് നഗരത്തിന്‍റെ ഊർജ്ജസ്വലതയെ പാരമ്പര്യത്തിന്‍റെ പ്രതീകമാക്കുമെന്നും കത്തിൽ പരാമർശിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com