പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു

ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചത്
bjp protest against rahul gandhi in raebareli
രാഹുൽ ഗാന്ധി

file image

Updated on

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനെതിരേ മോശം പരാമർശം നടത്തിയ സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പ്രതിഷേധം. റായ്ബറേലിയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു.

പരാമർശത്തിൽ മാപ്പ് പറയണമെന്നാവശ‍്യപ്പെട്ടായിരുന്നു ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം രാഹുൽ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചത്.

'രാഹുൽ ഗോ ബാക്ക്' എന്ന മുദ്രാവാക‍്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.

വോട്ടർ അധികാർ യാത്രക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ മാതാവിനെതിരേ രാഹുൽ ഗാന്ധി മോശം പരാമർശം നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com