
പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ബിജെപി റാലി നവംബർ അഞ്ചിന് മുസഫർപുരിൽ നടക്കും. ഈ വർഷം എട്ടാം തവണയാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. ബിജെപി–ജെഡിയു സഖ്യം വേർപിരിഞ്ഞ ശേഷം ബിഹാറിൽ ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അമിത് ഷാ.
ബിഹാറിൽ എൻഡിഎ സഖ്യം ദുർബലമായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 സീറ്റുകളിൽ പരമാവധി നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. 2025 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ ശിൽപിയാണ് അമിത് ഷാ.