ഇന്ധനവില കുറയ്ക്കും,വനിതാ സംവരണ നിയമം നടപ്പാക്കും; ബിജെപിയുടെ പ്രകടനപത്രിക പുറത്ത്

മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു
ഇന്ധനവില കുറയ്ക്കും,വനിതാ സംവരണ നിയമം നടപ്പാക്കും; ബിജെപിയുടെ പ്രകടനപത്രിക പുറത്ത്
Updated on

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തിൽ ഊന്നിയുള്ള പ്രകടനം പത്രികയിൽ 14 ഭാഗങ്ങളാണുള്ളത്.

വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ നടപ്പാക്കുമെന്ന് പത്രികയിൽ വാഗ്ദാനം ഉണ്ട്. റേഷൻ വെള്ളം എന്നിവ അടുത്ത അഞ്ചുവർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജാന്തര നിർമ്മാണ ഹബ്ബാക്കും, 70 വയസ്സ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് മൂന്നു കോടി വീടുകൾ കൂടി നിർമ്മിച്ചു നൽകും, മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു.

ബിജെപി ദേശീയ ആസ്ഥാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനകാര്യ മന്ത്രി നിർമ്മല സീതാ രാമൻ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ ചേർത്താണ് പ്രകടനപത്രിക പുറത്തിറക്കിയത്. സർക്കാരിന്‍റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടനപത്രിക കൈമാറി. അഴിമതിക്കെതിരെ കൂടുതൽ കർശനം നടപടികൾ സ്വീകരിക്കുമെന്നും സമ്പൂർണ്ണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണ് പ്രകടനം പത്രിക എന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com