കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുലും പ്രിയങ്കയും; പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബിജെപി

കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു
bjp satirical cartoon mocks congress rahul priyanka over nuns arrest

കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുലും പ്രിയങ്കയും; പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബിജെപി

എക്സിൽ പങ്കുവച്ച പോസ്റ്റ്

Updated on

റായ്പൂർ: കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഢ് ബിജെപി. മതപരിവർത്തകരെയും മനുഷ്യക്കടത്ത് നട്തുന്നവരെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പരിഹാസം. കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഭൂപേഷ് ബാഗൽ എന്നിവരുടെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം. സംഭവം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

അതേസമയം, കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി 9 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇതോടെ കന്യാസ്ത്രീകൾക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച തന്നെ പുറ്തിറങ്ങാനാവും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com