നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചെലവഴിച്ചത് 529 കോടി; ബംഗാളിൽ മാത്രം 286 കോടി, കേരളത്തിൽ എത്ര?

തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്
BJP spent ₹529 crore on the Assembly election campaign

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചെലവിട്ടത് 529 കോടി; ബംഗാളിൽ മാത്രം 286 കോടി, കേരളത്തിൽ എത്ര?

representative image

Updated on

ന‍്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ബിജെപി ചെലവിട്ടത് കോടികൾ. ബിജെപി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്.

286 കോടി രൂപയാണ് ഇവിടെ മാത്രം ചെലവിട്ടത്. ഇതിൽ സ്ഥാനാർഥികൾക്കായി ബന്ധപ്പെട്ട ചെലവിന് 69.83 കോടിയും സ്ഥാനാർഥികൾക്ക് 58.80 കോടി രൂപ നൽകുകയും ചെയ്തിട്ടുണ്ട്. ബംഗാൾ കൂടാതെ അസമിൽ 96.26 കോടിയും കേരളത്തിൽ 82.67 കോടിയും തമിഴ്നാട്ടിൽ 51.56 കോടിയും പുതുച്ചേരിയിൽ 11.89 കോടിയും ചെലവാക്കിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും വ‍്യക്തമാകുന്നത്.

മൊത്തം 529.38 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവാക്കിയത്. 1494 കോടി രൂപ ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയത്ത് സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഈ തുക ലഭിച്ചതിന് ശേഷം പാർട്ടിയുടെ ബാങ്ക് ബാലൻസ് 7,689.06 കോടി രൂപയായെന്നും രേഖകളിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com