അയോധ്യയിലും ബിജെപിക്ക് തിരിച്ചടി; ഫൈസാബാദിൽ മുന്നേറി എസ് പി

2019ൽ ലല്ലു സിങ് 65,477 വോട്ടുകളുടെയും 2014ൽ 2,82,775 വോട്ടുകളുടെയും ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തിലാണിപ്പോൾ ബിജെപി വിയർക്കുന്നത്.
അയോധ്യയിലും ബിജെപിക്ക് തിരിച്ചടി
അയോധ്യയിലും ബിജെപിക്ക് തിരിച്ചടി

ഫൈസാബാദ്: എൻഡിഎ സർക്കാർ അഭിമാനമായി നേട്ടമായി കണക്കാക്കുന്ന രാമക്ഷേത്രം പണി തീർ‌ത്ത അയോധ്യയിലും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ എസ്പിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർഥിയായ ലല്ലു സിങ് മണ്ഡലത്തിൽ 3358 വോട്ടുകൾക്കു പുറകിലാണ്.

നിലവിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവദേഷ് പ്രസാദാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ബിഎസ്പി സ്ഥാനാർഥി സച്ചിദാനന്ദ് പാണ്ഡെ മൂന്നാം സ്ഥാനത്താണ്.

2019ൽ ലല്ലു സിങ് 65,477 വോട്ടുകളുടെയും 2014ൽ 2,82,775 വോട്ടുകളുടെയും ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തിലാണിപ്പോൾ ബിജെപി വിയർക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com