
സി. സദാനന്ദൻ
ന‍്യൂഡൽഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദനെ രാജ‍്യസഭയിലേക്ക് കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തു. നാമനിർദേശം ചെയ്തുള്ള കേന്ദ്ര ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സ്വദേശിയായ സദാനന്ദന് 1994ൽ സിപിഎമ്മുമായുള്ള സംഘർഷത്തിൽ കാലുകൾ നഷ്ടമായിരുന്നു.
നിലവിൽ കൃത്രിമ കാലിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. 2016 ൽ കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് പ്രധാമന്ത്രി നരേന്ദ്രമോദിയടക്കം പ്രചാരണത്തിനായി എത്തിയിരുന്നു.
സദാനന്ദനെ കൂടാതെ മുംബൈ ഭീകരാക്രമണ കേസ് പ്രോസിക‍്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര‍്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ തുടങ്ങിയവരെയും കേന്ദ്ര സർക്കാർ രാജ‍്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.