
ദിയാ കുമാരി
പറ്റ്ന: നവംബറിൽ ആരംഭിക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ ഉപമുഖ‍്യമന്ത്രിയും ബിജെപി നേതാവുമായ ദിയാ കുമാരി.
നിലവിൽ ബിഹാറിലുള്ള സാഹചര‍്യം എൻഡിയ്ക്ക് അനുകൂലമാണെന്നു പറഞ്ഞ ദിയാ കുമാരി അടിസ്ഥാന സൗകര‍്യങ്ങളുടെ വികസനം ഉൾപ്പടെയുള്ള കാര‍്യങ്ങൾ തുടരാൻ എൻഡിഎ അധികാരത്തിലെത്തണമെന്നും ദിയാ കുമാരി കൂട്ടിച്ചേർത്തു.
രണ്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നവംബർ 14നാണ്. നവംബർ 6ന് ആദ‍്യ ഘട്ടവും നവംബർ 11ന് രണ്ടാം ഘട്ടവും നടക്കും.