ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ച് ബിജെപി

മേയറായി ബിജെപിയുടെ രാജ ഇഖ്ബാൽ സിങ്ങിനെ തെരഞ്ഞടുത്തു
bjp won in delhi municipal corporation election

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ച് ബിജെപി

Updated on

ന‍്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. മേയറായി ബിജെപിയുടെ രാജ ഇഖ്ബാൽ സിങ്ങിനെ തെരഞ്ഞടുത്തു. ഇതോടെ രണ്ടു വർഷങ്ങൾക്ക് ശേഷം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിക്കായി.

133 വോട്ടുകൾ ലഭിച്ച രാജ ഇഖ്ബാൽ സിങ് കോൺഗ്രസ് സ്ഥാനാർഥിയായ മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

മൻദീപ് സിങ്ങിന് ആകെ 8 വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവിൽ 250 സീറ്റുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് 117 കൗൺസിലർമാരുണ്ട് ബിജെപിക്ക്. ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് ബിജെപിക്ക് വൻ നേട്ടമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com