ജോഡോ യാത്രയ്ക്കിടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍; ബസില്‍ നിന്നും ഇറങ്ങി രാഹുല്‍ | Video

''കോൺ​ഗ്രസിന് ബിജെപിയേയും ആർഎസ്എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്''
ജോഡോ യാത്രയ്ക്കിടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍; ബസില്‍ നിന്നും ഇറങ്ങി രാഹുല്‍ | Video

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പൂരിൽ ബിജെപി നേതാക്കളുടെ പ്രതിഷേധം. കാവിക്കൊടിയുമായെത്തിയ സംഘം ജയ് മോദി, ജയ് ശ്രീരാം വിളികളുമായി രാഹുലിന്‍റെ വാഹനത്തെ വളഞ്ഞു. പിന്നാലെ രാഹുൽ വാഹനത്തിൽ നിന്നും ഇറങ്ങി. തുടർന്ന് രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസിലേക്ക് തിരികെ കയറുകയായിരുന്നു.

കോൺ​ഗ്രസിന് ബിജെപിയേയും ആർഎസ്എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് ‌കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയക്കുന്നില്ലെന്നും സംഘർഷത്തിനു പിന്നാലെ റാലിയിൽ രാഹുൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com