
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്ഫോടനം. സുവർണ ക്ഷേത്രത്തിന് ഒരു കീലോമീറ്റർ അകലെ ഹോട്ടലിന് സമീപത്താണ് സ്ഫോടനമുണ്ടായത്.
നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമല്ല.ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നും അമൃത്‌സറിലെ പൊലീസ് കമ്മീഷണർ നൗനിഹാൽ സിംഗ് ട്വീറ്റ് ചെയ്തു. സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.