യമുനാ നദിയിൽ ബോട്ടപകടം; 10 പേർ മരിച്ചു

30 പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്
boat capsizes at yamuna river 10 death

യമുനാ നദിയിൽ ബോട്ടപകടം; 10 പേർ മരിച്ചു

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിൽ‌ തീർഥാടകരുമായി യമുനാ നദിയിലേക്ക് പോയ ബോട്ട് മുങ്ങിയതിനെത്തുടർന്ന് 10 പേർ മരിച്ചു. 30 പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മരിച്ച 10 പേരും പഞ്ചാബ് സ്വദേശികളാണ്.

വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് അപകടമുണ്ടായതെന്ന് മധുര ജില്ലാ മജിസ്ട്രേറ്റ് സി.പി. സിങ് മാധ‍്യമങ്ങളോട് പ്രതികരിച്ചു. 17 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് മജിസ്ട്രേറ്റ് പറയുന്നത്. ഗാസിയാബാദിൽ നിന്നും ദുരന്ത നിവാരണ സേന പുറപ്പെട്ടതായും അവർ‌ ഉടൻ സംഭവസ്ഥലത്തെത്തുമെന്നും മജിസ്ട്രേറ്റ് വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com