ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ ബോട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു, 2 പേരെ കാണാതായി

ഏഴ് പേരുമായി നിമജ്ജനത്തിന് പോയ ബോട്ട് മുങ്ങുകയായിരുന്നു
Boat capsizes during Durga idol immersion; two people die.

ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ ബോട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു

പ്രതീകാത്മക ചിത്രം- എഐ

Updated on: 

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി.

കോട്ട സ്വദേശികളായ സുരാജ് സിങ് (22), വികാസ് വർമ (22) എന്നിവരാണ് മരിച്ചത്. കോട്ടയിലെ സജ്ഞയ് നഗർ സ്വദേശികളും ബന്ധുക്കളുമായ രാഹുൽ ജോഷി (18), അഷു ജോഷി (19) എന്നിവരാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച വൈകിട്ട് 5.30ന് ബോറെഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റീൽ പാലത്തിന് സമീപമാണ് അപകടം. ഏഴ് പേരുമായി നിമജ്ജനത്തിന് പോയ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ട് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ നീന്തിരക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി 11.30ന് നിർത്തിവയ്ക്കുകയും ബുധനാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കുകയും ചെയ്തു. രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com