

ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം; നിരവധി പേർ മരിച്ചു, 5 പേരെ രക്ഷപ്പെടുത്തി
പ്രതീകാത്മക ചിത്രം- എഐ
പറ്റ്ന: ബിഹാറിലെ ഹാജിപൂർ ജില്ലയിൽ രാംപൂർ ശ‍്യാംചന്ദ് ഗ്രാമത്തിന് സമീപം ഗാംഗാ നദിയിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ചു. കുറഞ്ഞത് 11 പേരെങ്കിലും മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമായിട്ടില്ല.
5 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. രാഘോപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച് 20ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ്. ഒരു വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു യാത്രക്കാർ. അപകടത്തിലേക്ക് നയിച്ച സാഹചര‍്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ‍്യമല്ല.