തട്ടിപ്പ് കേസ്: ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനും ഭാര‍്യയ്ക്കും ജാമ‍്യം

സുപ്രീം കോടതിയാണ് ഇരുവർക്കും ജാമ‍്യം നൽകിയത്
bolwood director vikram dutt and his wife gets bail in cheating case

വിക്രം ഭട്ട്

Updated on

ന‍്യൂഡൽഹി: മരിച്ചുപോയ ഭാര‍്യയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാ ഐവിഎഫ് ആശുപത്രിയുടെ സ്ഥാപകൻ ഡോ. അജയ് മുർദിയയിൽ നിന്നും 30 കോടി രൂപ തട്ടിയെന്ന കേസിൽ ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനും ഭാര‍്യ ശേത്വാംബരി ഭട്ടിനും ജാമ‍്യം ലഭിച്ചു. സുപ്രീം കോടതിയാണ് ഇരുവർക്കും ജാമ‍്യം നൽകിയത്.

2025 നവംബറിൽ ഉദയ്പൂരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം വിക്രം ഭട്ടിനെതിരേ കേസെടുത്തിരുന്നു. മരിച്ചു പോയ ഭാര‍്യയുടെ ആസ്പദമാക്കി നാലു ചിത്രങ്ങൾ നിർമിക്കാനുള്ള കരാറിലായിരുന്നു വിക്രം ഭട്ട് ഒപ്പുവച്ചത്. എന്നാൽ കരാർ പ്രകാരം ചിത്രം സംവിധാനം ചെയ്തില്ല.

കൂടാതെ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന് ഡോ. അജയ് മുർദിയ നൽകിയ പരാതിയിൽ പറയുന്നു. ഡിസംബർ 7നാണ് ഇതേ കേസിൽ വിക്രം ഭട്ട് അറസ്റ്റിലാവുന്നത്. എന്നാൽ വിക്രം ഭട്ട് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയാണുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com