വധശ്രമമുണ്ടായതിനു പിന്നാലെ മുംബൈയിലെ ഫ്ലാറ്റ് കോടികൾക്ക് വിറ്റ് നടൻ ടൈഗർ ഷ്രോഫ്

മുംബൈയിലെ ഖാർ വെസ്റ്റിലുള്ള ഫ്ലാറ്റാണ് ടൈഗർ ഷ്രോഫ് വിറ്റത്
bolywood actor tiger shroff sells mumbai flat for 9 crores

ടൈഗർ ഷ്രോഫ്

Updated on: 

മുംബൈ: വധശ്രമമുണ്ടായതിനു പിന്നാലെ മുംബൈയിലെ ഖാർ വെസ്റ്റിലുള്ള ഫ്ലാറ്റ് കോടികൾക്ക് വിറ്റിരിക്കുകയാണ് ബോളിവുഡ് താരം ടൈഗർ ഷ്രോഫ്. റസ്റ്റംജി പാരമൗണ്ട് ഡി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒൻ‌പതാം നിലയിലുള്ള ഫ്ലാറ്റ് 9 കോടി രൂപയ്ക്കാണ് താരം വിറ്റത്. 2018ൽ 7.61 കോടി രൂപയ്ക്കാണ് ടൈഗർ ഷ്രോഫ് ഈ ഫ്ലാറ്റ് വാങ്ങിയത്. ഒക്റ്റോബർ 22നാണ് വിൽപ്പന ഇടപാട് രജിസ്റ്റർ ചെയ്തത്.

വിൽപ്പനയ്ക്ക് 54 ലക്ഷം രൂപ താരം സ്റ്റാംപ് ഡ‍്യൂട്ടി അടച്ചതായാണ് റിയൽ എസ്റ്റേറ്റ് വിവരങ്ങൾ വിശകലനം ചെയ്യുന്ന സിആർഇ മാട്രിക്സ് പുറത്തുവിട്ട രജിസ്ട്രേഷൻ രേഖകളിൽ പറയുന്നത്. അതേസമയം, ഒക്റ്റോബർ 18ന് വൈകീട്ടാണ് നടനെതിരേ മുംബെയിലെ ജുഹു പ്രദേശത്ത് വച്ച് ആക്രമണമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 11 പേരെ പിടികൂടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com