ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു

81 വയസായിരുന്നു
bolywood actor vijay crishna died

വിജയ് കൃഷ്ണ

Updated on

ന‍്യൂഡൽഹി: ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. നടി ലില്ലെറ്റ് ദുബെ അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലില്ലെറ്റ് ദുബെ വിജയ് കൃഷ്ണയുടെ മരണ വിവരം അറിയിച്ചത്.

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേവ്ദാസ് എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്‍റെ അച്ഛനായി ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് വിജയ് കൃഷ്ണ. അനുപം ഖേർ അടക്കമുള്ള നടന്മാർ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.

നാടകരംഗത്ത് സജീവമായിരുന്ന വിജയ് മഹേഷ് ദത്താനിയുടെ നാടകത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡാൻസ് ലൈക്ക് എ മാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com