
സുചിത്ര കൃഷ്ണമൂർത്തി, വിശ്വാസ് കുമാർ രമേഷ്
മുംബൈ: രാജ‍്യത്തെ നടുക്കിയ ഗുജറാത്ത് വിമാനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ട ബ്രിട്ടിഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് കള്ളത്തരം പറഞ്ഞെന്ന ആരോപണത്തിൽ ക്ഷമാപണം നടത്തി ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി.
വിശ്വാസ് വിമാനത്തിലെ യാത്രക്കാരനാണെന്നും അയാൾ മാത്രം അപകടത്തിൽ രക്ഷപെട്ടെന്നതു കള്ളമാണെന്നും ഇത് വളരെ വിചിത്രമാണെന്നുമായിരുന്നു നടിയുടെ എക്സ് പോസ്റ്റ്.
എന്നാൽ പോസ്റ്റ് വലിയ തോതിൽ വിമർശനത്തിനിടയാക്കിയതിനു പിന്നാലെ നടി മാപ്പ് പറഞ്ഞ് രംഗത്തെത്തി. തന്‍റെ പോസ്റ്റ് തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും, പോസ്റ്റ് നീക്കം ചെയ്തതായും, ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സുചിത്ര എക്സിൽ കുറിച്ചു.