എയർപോർട്ടുകൾ, സ്കൂളുകൾ; രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി
representative image
India
എയർപോർട്ടുകൾ, സ്കൂളുകൾ; രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി
അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല
ന്യൂഡൽഹി: രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ 2 സ്കൂളുകൾക്കും ജമ്മു കശ്മീരിലെയും ഡൽഹിയിലേയും എയർപോർട്ടുകളിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഞായറാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ലഭിച്ച ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.