
ഡൽഹി, ചെന്നൈ, ജയ്പുർ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പകരം ഇന്ത്യൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ തകർക്കുമെന്ന് ഭീഷണി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയം, ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയം, ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, കോൽക്കത്തയിലെ ഈഡൻ ഗാർഡൻസ് എന്നിവ ബോംബ് വച്ചു തകർക്കുമെന്നാണ് ഭീഷണി.
സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിലാസത്തിലേക്കാണ് ഇമെയിൽ വഴി ഭീഷണി എത്തിയിരിക്കുന്നത്.
പാക്കിസ്ഥാനോട് കൂറു പുലർത്തുന്ന സ്ലീപ്പർ സെല്ലുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും അവയെല്ലാം സജീവമാക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നതായി ഡിഡിസിഎ അധികൃതർ വ്യക്തമാക്കി.