തിരുപ്പതിയിൽ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിർദേശം

സന്ദേശങ്ങളെത്തിയതിനു പിന്നാലെ തിരുപ്പതിയിലുടനീളം പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
bomb threat in tirupati high alert

തിരുപ്പതിയിൽ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിർദേശം

representative image

Updated on

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ബോംബ് ഭീഷണി. ഇമെയിലിലൂടെ 2 ഭീഷണി സന്ദേശങ്ങളാണ് എത്തിയത്. പിന്നാലെ തന്നെ പൊലീസ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ തെരച്ചിൽ സംഘത്തിൽ ഉൾ‌പ്പെടുന്നു.

പാക്കിസ്ഥാനിലെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ), തമിഴ്‌നാട് ആസ്ഥാനമായുള്ള മുൻ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) തീവ്രവാദികൾ എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സന്ദേശങ്ങളെത്തിയതിനു പിന്നാലെ തിരുപ്പതിയിലുടനീളം പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രധാന ക്ഷേത്രങ്ങളിൽ സുരക്ഷ ശക്തമാക്കി. തിരുച്ചാനൂർ പത്മാവതി അമ്മാവരി ക്ഷേത്രം, തിരുമല ക്ഷേത്രം, ശ്രീകാളഹസ്തി ക്ഷേത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആർടിസി ബസ് സ്റ്റാൻഡ്, ശ്രീനിവാസം, വിഷ്ണു നിവാസം, കപിലതീർത്ഥം എന്നിവിടങ്ങളിലും സമഗ്രമായ പരിശോധനകൾ നടത്തി. തിരുപ്പതിയിലുടനീളം ബോംബ് സ്ക്വാഡ്, പൊലീസ് സംഘങ്ങൾ പട്രോളിംഗ് തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com