ടിഷ്യൂ പെപ്പറിൽ ബോംബ് ഭീഷണി, കുവൈറ്റ്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്
bomb threat on tissue paper, Kuwait-Delhi IndiGo flight diverted

ടിഷ്യൂ പെപ്പറിൽ ബോംബ് ഭീഷണി, കുവൈറ്റ്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

file image

Updated on

അഹമ്മദാബാദ്: കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹ്മദാബാദിൽ ഇറക്കി. ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. തുടർന്നാണ് സർദാൽ വല്ലഭായി പട്ടേൽ ഇന്‍റർനാഷണൽ എയർപോർട്ടിൽ രാവിലെ 6.40ഓടെ അടിയന്തരമായി ലാൻഡ് ചെയ്തത്.

വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടെന്നാണ് ടിഷ്യൂ പേപ്പറിൽ എഴുതിയിരുന്നത്. കൂടാതെ ഹൈജാക്ക് ഭീഷണിയുമുണ്ടായിരുന്നു. വിമാനത്തിലെ ക്രൂ അംഗമാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയച്ചു. സംരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.

സുരക്ഷിതമായ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരേയും മാറ്റി. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും ചേർന്ന് വിമാനം പരിശോധിച്ചു. ലഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അനുമതി ലഭിച്ചതിനു ശേഷം വിമാനം അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com