വിമാനങ്ങൾക്കു പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി

കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്
Bomb threat to 23 hotels in three states
വിമാനങ്ങൾക്കു പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി
Updated on

കൊൽക്കത്ത: വിമാനങ്ങൾക്ക് തുടർച്ചയായ ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

തിരുപ്പതിയിൽ മൂന്നു ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്നും വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com