ചണ്ഡീഗഡിലെയും മൊഹാലിയിലെയും സ്കൂളുകളിൽ ബോംബ് ഭീഷണി; വിദ‍്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു

മുൻകരുതൽ എന്ന നിലയ്ക്ക് ക്ലാസുകൾ നിർത്തി വച്ചു
bomb threat to chandigarh and mohali schools

ബോംബ് ഭീഷണി ലഭിച്ച സ്കൂളിന് മുന്നിൽ പൊലീസ്

Updated on

ന‍്യൂഡൽഹി: ചണ്ഡീഗഡിലെയും മൊഹാലിയിലെയും സ്കൂളുകളിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയ്ക്ക് ക്ലാസുകൾ നിർത്തി വയ്ക്കുകയും വിദ‍്യാർഥികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസിനെ വിന‍്യസിച്ചിട്ടുണ്ട്. 10 സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്.

പൊലീസ് സ്കൂളുകളിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയും ഇമെയിൽ മുഖേന ബോംബ് ഭീഷണി എത്തിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ മൊഹാലിയിലെയും ചണ്ഡീഗഡിലെയും സ്കൂളുകളിലും സമാന ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com