ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു

അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടക്കുകയാണ്
Bomb threat to school in Delhi

ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി

Updated on

ന്യൂഡൽഹി: ഡൽഹിയിലെ മയൂർ വിഹാർ ഫേസ് ഒന്നിലെ ബൽറാം പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ 8.40നാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടക്കുകയാണ്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.

logo
Metro Vaartha
www.metrovaartha.com