
ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വിദ‍്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു
representative image of bomb disposal squad
ന‍്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്കൂൾ, സർവോദയ വിദ‍്യാലയം തുടങ്ങിയ സ്കൂളുകൾക്കാണ് ഇമെയിൽ മുഖേന ഭീഷണിയെത്തിയത്.
ഇതേത്തുടർന്ന് വിദ‍്യാർഥികളെയും ജീവനക്കാരയെും സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. നിലവിൽ ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തുകയാണ്. ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം പൊലീസിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.