''ഉച്ചഭാഷിണി ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ല'', ശബ്ദമലിനീകരണത്തിൽ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

ശബ്ദമലിനീകരണം എവിടെയുണ്ടായാലും പരാതിക്കാരനെ തിരിച്ചറിയാത്ത വിധം നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു
bombay hc order to take action sound pollution via amplifier
'ഉച്ചഭാഷിണി ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ല'; ശബ്ദമലിനീകരണത്തിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി
Updated on

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആ​ൻ​ഡ് മഹാരാഷ്‌​ട്ര പൊലീസ് ആക്‌​റ്റ് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

മതം നോക്കാതെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, എസ്. സി. ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്‌​ട്ര സർക്കാരിനോട് നിർദേശിച്ചു.

കുർളയിലെ ചുനഭട്ടിയിലും നെഹ്‌റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ഉ​ച്ച​ഭാ​ഷി​ണി​ക​ളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അസഹനീയ​ ശ​ബ്ദ​മാ​ണെ​ന്നും ആ​രോ​പി​ച്ച് ജാഗോ നെഹ്‌റു നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഇരു ഭാഗത്തെയും വാദങ്ങൾ കേട്ട ബെഞ്ച്, മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വിവിധ മത വിശ്വാസികളുണ്ടെന്നും വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ച കോടതി, ശബ്ദമലിനീകരണം എവിടെയുണ്ടായാലും നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു.

പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളിൽ പൊലീസ് നടപടിയെടുക്കണം. പരാതിക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ഉണ്ടാവാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നൽകി. ശബ്ദത്തിന്‍റെ തോത് പരിശോധിക്കാൻ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സർക്കാർ പൊലീസിനോട് നിർദേശിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com