കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് അതുൽ ചന്ദ്രുർക്കറുടെ ബെഞ്ച് വിധിച്ചു
bombay high court declares fact check unit unconstitutional
കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതിfile image
Updated on

മുംബൈ: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ രൂപംകൊടുത്ത ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി. ഇതിനായി ഐടി ചട്ടങ്ങളിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് അതുൽ ചന്ദ്രുർക്കറുടെ ബെഞ്ച് വിധിച്ചു.

സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്, അസോസിയേഷൻ ഒഫ് ഇന്ത്യൻ മാഗസീൻസ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ എന്നീ സംഘടനകളുമാണ് കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചത്. ഹർജികൾ പരിശോധിച്ച ജസ്റ്റിസുമാരായ ഗൗതം പട്ടേലും ഡോ.നീല ഗോഖലെയും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ടൈബ്രേക്കർ ജഡ്ജിയായി ജസ്റ്റിസ് ചന്ദ്രുർക്കറെ നിയോഗിക്കുകയായിരുന്നു. ചന്ദ്രുര്‍ഖറുടെ വിധി ഇനി ഡിവിഷൻ ബെഞ്ച് പരിശോധിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി ) വ്യാജമെന്ന് മുദ്ര കുത്തിയാൽ ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യണമെന്ന തരത്തിലായിരുന്നു ഫാക്റ്റ് ചെക്ക് യൂണിറ്റ് പ്രവർത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വിമർശനങ്ങൾ തടയാനായിരുന്നു ഈ നടപടിയെന്നാണ് വിമർശനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com