യെസ് ബാങ്ക് തട്ടിപ്പ്: ചികിത്സാ ആവശ്യങ്ങൾക്കായി ധീരജ് വധ്വാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

ഇഡിയുടെ കേസിൽ നേരത്തെ സുപ്രീംകോടതി ഇടക്കാല ജമ്യം അനുവദിച്ചിരുന്നു
യെസ് ബാങ്ക് തട്ടിപ്പ്: ചികിത്സാ ആവശ്യങ്ങൾക്കായി ധീരജ് വധ്വാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
Updated on

മുംബൈ: യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിഎച്ച്എഫ്എൽ പ്രമോട്ടർ ധീരജ് വധ്വാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ചികിത്സാ ആവശ്യങ്ങൾക്കായാണ് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്‍റെ ഓപ്പറേഷൻ നടത്താനും തുടർന്നുള്ള വിശ്രമത്തിനുമായിട്ട് എട്ടാഴ്ചയാണ് നൽകിയിരിക്കുന്നത്.

17 ബാങ്കുകളിൽ നിന്ന് പല സമയങ്ങളിലായി 34615 കോടി രൂപ വകമാറ്റിയെന്ന കേസിലാണ് ധീരജ് വധ്വാൻ അറസ്റ്റിലായത്. ഭവനവായ്പ നൽകാമെന്ന് പറഞ്ഞ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 14000 കോടി രൂപ വായ്പയെടുക്കുകയും, ഈ തുക പീന്നിട് ഇവരുടെ കടലാസ് കമ്പനികളിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സാങ്കൽപിക പേരുകൾ നൽകി വായ്പ നൽകിയെന്ന രേഖ ചമച്ചു. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ നിന്ന് സബ്സിഡിയായി 1880 കോടി രൂപയ്ക്ക് അവകാശവാദമുന്നയിക്കുകയും ചെയ്തു. യെസ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല നേരത്തെ ഇഡിയുടെ കേസിൽ സുപ്രീംകോടതി ഇടക്കാല ജമ്യം അനുവദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com