പട്ടത്തിന്‍റെ നൂല് കുരുങ്ങി കഴുത്ത് മുറിഞ്ഞു; രാജസ്ഥാനിൽ 12 വയസുകാരൻ മരിച്ചു

പട്ടത്തിന്‍റെ നൂലുകളിൽ ചില്ല് പൊടിച്ചു പശയിൽ കലർത്തി പുരട്ടിയിരുന്നു.
Representative image
Representative image

കോട്ട: പട്ടത്തിന്‍റെ നൂല് കുരുങ്ങി കഴുത്തിൽ മുറിവേറ്റ് രാജസ്ഥാനിൽ 12 വയസുകാരൻ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീലാണ് മരണപ്പെട്ടത്. കൂട്ടുകാർക്കൊപ്പം വീടിന്‍റെ മുകൾ‌ നിലയിൽ പട്ടം പറത്തുകയായിരുന്നു സുരേന്ദ്ര ഭീൽ. പട്ടത്തിന്‍റെ നൂലുകളിൽ ചില്ല് പൊടിച്ചു പശയിൽ കലർത്തി പുരട്ടിയിരുന്നു. നൂല് കഴുത്തിൽ കുരുങ്ങിയതോടെ സുരേന്ദ്ര ഭീലിന്‍റെ കഴുത്തു മുറിഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ചാണ് പട്ടം പറത്തൽ സംഘടിപ്പിച്ചത്.

ഇതേ രീതിയിൽ ചില്ല പശയിൽ കലർത്തി പുരട്ടിയ നൂലു കഴുത്തിൽ കുരുങ്ങി ചൊവ്വാഴ്ച അഞ്ചു പേർക്ക് പരുക്കേറ്റതായും പൊലീസ് പറയുന്നു. 60 വയസ്സുള്ള രാം ലാൽ മീനയ്ക്ക് കഴുത്തിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെയാണ് പട്ടത്തിന്‍റെ നൂൽ കുരുങ്ങിയത്. കഴുത്തിൽ 13 സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്.

മകരസംക്രാന്തിയോടനുബന്ധിച്ച് ചില്ലു മിശ്രിതം പുരട്ടിയ നൂലും, ചൈനീസ് നൂലും പട്ടങ്ങൾക്കായി ഉപയോഗിക്കുന്നത്

നിരോധിച്ചു കൊണ്ട് കോട്ട, ബുണ്ടി, ഝലാവർ ജില്ലകളിലെ കളക്റ്റർമാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതു പലയിടത്തും ലംഘിക്കപ്പെട്ടു. ഇത്തരത്തിൽ ചില്ലു പുരട്ടിയ നൂലിൽ കുടുങ്ങി കോട്ടയിൽ മാത്രം 7 പക്ഷികളാണ് കൊല്ലപ്പെട്ടത്. 34 പക്ഷികൾക്ക് പരുക്കേറ്റിട്ടുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com