
അനീഷ് ബാബു
ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡിക്കെതിരേ ഗുരുതര ആരോപണവുമായി പരാതിക്കാരൻ അനീഷ് ബാബു. കൈക്കൂലി കേസിൽ ആരോപണ വിധേയനായ ഇഡി ഉദ്യാഗസ്ഥനായ ശേഖർ യാദവിനെ അനുകൂലിച്ച് മൊഴി നൽകണമെന്ന സമ്മർദം ഇഡിയിൽ നിന്നുണ്ടായതായി അനീഷ് ബാബു പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുളള പ്രശ്നമാണ് നടക്കുന്നത്. ഇതിൽ ബലിയാടാവാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നും ഒരു മലയാളി ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി അനീഷ് പറഞ്ഞു.
കേസിൽ ശേഖർ യാദവിന് ബന്ധമില്ലെന്ന രീതിയിലുളള മൊഴിയിലാണ് ഉദ്യോഗസ്ഥർ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചത്. സത്യം പുറത്ത് കൊണ്ടുവരാനുളള ശ്രമമല്ല അന്വേഷണ ഏജൻസി നടത്തുന്നതെന്നും അനീഷ് ബാബു വ്യക്തമാക്കി. വെളളിയാഴ്ചയായിരുന്നു അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.