

എം.കെ. സ്റ്റാലിൻ
ചെന്നൈ: ഡിഎംകെക്കെതിരേ വീണ്ടും തൊഴിൽ കോഴ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണ വകുപ്പിൽ തൊഴിൽ കോഴ നടന്നതായാണ് ഇഡി കണ്ടെത്തൽ. 25 ലക്ഷം മുതൽ 35 ലക്ഷം വരെ രൂപ വാങ്ങി നിയമനം നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് ഇഡി കത്തു നൽകി. 2538 തസ്തികകളിൽ 25-35 ലക്ഷം രൂപ വരെ കോഴ വാങ്ങി പ്രവേശനം നൽകിയെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 6 ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് നിയമന ഉത്തരവ് നൽകിയത്.