ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്

"മോദി സർക്കാരിന്‍റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ഹിജാബുകൾ ബിജെപിക്ക് അന്യമല്ല"
brics summit congress against covering up delhis slums

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച സർക്കാർ നടപടിക്കെതിരേ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.

മോദി സർക്കാരിന്‍റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ഹിജാബുകൾ ബിജെപിക്ക് അന്യമല്ല. വിദേശ നേതാക്കളിൽ നിന്ന് ഇത്തരം നിസ്സഹായമായ ദൃശ്യങ്ങൾ മറച്ച് വയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പവൻ ഖേര പറയുന്നു.

അതേസമയം, ഇന്ത്യയെ വിദേശിയർ അഭിനന്ദിക്കുന്നത് സഹിക്കാത്തതുകൊണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചതിലുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് വിമർശനത്തിന് പിന്നിലെന്നും ബിജെപി ആരോപിക്കുന്നു.

logo
Metro Vaartha
www.metrovaartha.com