ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

ഞായറാഴ്ച രാവിലെ ആറ് മുതൽ സർവീസ് തുടങ്ങുമെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷൻ അറിയിച്ചു
BRICS Summit: Delhi Metro services to start early Sunday morning.

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രൊ സർവീസ് നേരത്തെ ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറ് മുതൽ സർവീസ് തുടങ്ങുമെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷൻ അറിയിച്ചു. സാധാരണ ഞായറാഴ്ചകളിൽ രാവിലെ ഏഴ് മുതലാണ് പിങ്ക്, മജന്ത, ഗ്രേ ലൈനുകളിൽ സർവീസ് ആരംഭിക്കുക.

ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകാനുള്ള സാധ്യതയുള്ളതു കാരണം എല്ലാ ലൈനുകളിലും ഞായറാഴ്ച രാവിലെ ആറ് മുതൽ സർവീസ് ആരംഭിക്കുമെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷൻ (ഡിഎംആർസി) എക്സിൽ കുറിച്ചു. എൻഡിഎ‍/സിഡിഎസ് മത്സരപരീക്ഷകൾക്ക് പോകുന്ന ഉദ്യോഗാർഥികളുടെയും പൊതുജനങ്ങളുടെയും സൗകര്യം കണക്കിലെടുത്താണ് സർവീസ് നേരത്തെ ആരംഭിക്കുന്നതെന്നും ഡിഎംആർസി വ്യക്തമാക്കി.

അതിരാവിലെ മുതൽ മെട്രൊ സർവീസ് ആരംഭിക്കണമെന്ന് ഒരു സിഡിഎസ് ഉദ്യോഗാർഥിയിൽ നിന്ന് അഭ്യർഥന ലഭിച്ചിരുന്നെന്ന് ഡൽഹി ട്രാഫിക് പൊലീസ് എക്സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രാഫിക് പൊലീസ് ഡിഎംആർസിയുമായി ബന്ധപ്പെട്ട് മെട്രൊ സർവീസ് നേരത്തെ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com