"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി

ബ്രിക്സിന്‍റെ പേര് എടുത്തു പറയാതെയായിരുന്നു രാഹുലിന്‍റെ വിമർശനം
brics summit delhi rahul gandhi criticizes all vegetarian menu
Rahul Gandhi
Updated on

ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിന് വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയതിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 80 ശതമാനത്തോളം ആളുകളും നോൺ വെജ് കഴിക്കുന്നവരാണെന്നും വളരെ രുചികരമായ ഒന്നാണ് നോൺ വെജിറ്റേറിയൻ ഭക്ഷണമെന്നും രാഹുൽ എക്സിൽ കുറിച്ചു.

ബ്രിക്സിന്‍റെ പേര് എടുത്തു പറയാതെയായിരുന്നു രാഹുലിന്‍റെ വിമർശനം. ശനിയാഴ്ച രാത്രിയാണ് ഇന്ത്യ ലോക നേതാക്കൾക്കായി അത്താഴ വിരുന്ന് ഒരുക്കിയത്. വെജിറ്റേറിയൻ ബക്ഷണം മാത്രമാണ് വിളമ്പിയത്.

പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, മില്ലറ്റ് പുലാവ്, കാണ്ഡ്വി, മഷ്റൂം ഗലോട്ടി, ജലേബി എന്നിങ്ങനെയായിരുന്നു അത്താഴത്തിനുണ്ടായിരുന്ന ഭക്ഷണങ്ങൾ.

എന്നാൽ, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com