വിവാഹ ചടങ്ങിനിടെ കടുത്ത വയറുവേദന; വരന്‍റെ വീട്ടിലെത്തിയതിനു പിന്നാലെ വധു പെൺകുഞ്ഞിന് ജന്മം നൽകി

സംഭവത്തിന്‍റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവൻ
bride give birth to child hour after marriage in uttar pradesh

വിവാഹ ചടങ്ങിന് പിന്നാലെ കടുത്ത വയറുവേദന; വരന്‍റെ വീട്ടിലെത്തിയതിനു പിന്നാലെ വധു പെൺകുഞ്ഞിന് ജന്മം നൽകി

Updated on

രാംപൂർ: വിവാഹ ചടങ്ങ് കഴിഞ്ഞ് അതിഥികൾ പിരിഞ്ഞ് പോവും മുൻപ് വധുവിന് കടുത്ത വയറുവേദന. പിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. കേൾക്കുമ്പോൾ‌ തന്നെ അവശ്വസനീയമായ ഈ സംഭവം നടന്നത് ഉത്തർ പ്രദേശിലെ റാംപൂർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ്.

കുംഹാരിയ സ്വദേശിയായ റിസ്വാൻ എന്ന യുവാവിന്‍റെയും സമീപ ഗ്രാമമായ ബഹാദുർഗഞ്ചുകാരിയായ യുവതിയുടേയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇരുവരും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതിരുന്നതിനാൽ വിവാഹം വൈകുകയായിരുന്നു.

യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഗ്രാമമുഖ്യനൊപ്പം പൊലീസിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയത്. ശനിയാഴ്ച വൈകുന്നേരമാണ് റിസ്വാൻ ബഹാദുർഗഞ്ചിൽ ബന്ധുക്കളുമായി എത്തി പരമ്പരാഗത രീതിയിലെ വിവാഹ ചടങ്ങുകൾ നടത്തി വധുവുമായി മടങ്ങിയത്.

വരന്‍റെ വീട്ടിലെത്തിയതിനു പിന്നാലെ വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വിവാഹ ആഘോഷം പൂർത്തിയാവും മുൻപ് വയറുവേദന കടുത്തു. ഇതോടെ വരന്‍റെ വീട്ടുകാർ ഗ്രാമത്തിലെ ക്ലിനിക്കിലെ ഡോക്റ്ററുടെ സേവനം വീട്ടുകാർ തേടിയതോടെയാണ് വയറുവേദന പ്രസവ വേദനയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com