ജമ്മു കശ്മീരിലെ സാമ്പയിൽ നുഴഞ്ഞുകയറ്റ ശ്രമം; 7 ഭീകരരെ വധിച്ചു

നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം വെടിവപ്പ് തുടരുന്നു
BSF Foils Infiltration Bid 7 Terrorists killed jk Samba

ജമ്മു കശ്മീരിലെ സാമ്പയിൽ നുഴഞ്ഞുകയറ്റ ശ്രമം; 7 ഭീകരരെ വധിച്ചു

Updated on

ശ്രീനഗർ: അതിർത്തികളിൽ തുടർച്ചയായുള്ള പാക്കിസ്ഥാന്‍ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം വെടിവപ്പ് പുന:രാരംഭിച്ചു. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്. പാക് ഷെല്ലിങ്ങിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി എന്നാണ് സൂചന.

ഇതിനിടെ, ജമ്മുവിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന (ബിഎസ്‌എഫ്) പരാജയപ്പെടുത്തി. സാംബ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 7 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവർ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ 12 ഓളം ഭീകരരാണ് ഉണ്ടായിരുന്നതെന്നും ബാക്കി 5 പേർ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടതായുമാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തെരിച്ചിൽ ഉർജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്‌എഫ് അറിയിച്ചു.

നിലവിൽ പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾക്കു പുറമേ ചണ്ഡീഗഡിലും അതീവ ജാഗ്രത നിർദേശമാണ് നൽകിയിട്ടുള്ളത്. ജനങ്ങളോട് വീടിനുള്ളിൽ തുടരണമെന്നും ബാൽക്കണികളിലടക്കം പുറത്തിറങ്ങരുതെന്ന് ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ നിര്‍ദേശം നൽകി. പാക് സേനയുടെ ഭാഗത്ത് നിന്നും ആക്രമണ സാധ്യതയെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com