
പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ബിഎസ്എഫ് ജവാന് വീരമൃത്യു
ശ്രീനഗർ: പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. 7 പേർക്ക് പരുക്കേറ്റു. ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ജവാൻ കൊല്ലപ്പെട്ടത്.
ബിഎസ്എഫ് ഇൻസ്പെക്‌ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍റെ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയാണ്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. 5 മണിയോടെ നിലവിൽ വന്ന കരാർ 9 മണിയോടെ പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നു.