പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാൻമാരാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ജലന്ധർ: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തരൺ താരൺ ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാൻമാരാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഇരുവരെയും ബിഎസ്എഫ് വധിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

പാക്കിസ്ഥാനുമായി 553 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് പഞ്ചാബ് പങ്കിടുന്നത്. ജമ്മു കശ്മീരിനെ അപേക്ഷിച്ച് പഞ്ചാബിൽ പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം പൊതുവെ കുറവാണ്. എന്നാൽ പാക്കിസ്ഥാനോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രതയാണ് പഞ്ചാബ് അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാസേനകൾ പുലർത്തുന്നത്. ബിഎസ്എഫിന്‍റെ കനത്ത കാവലിലാണ് അതിർത്തി പ്രദേശം.

logo
Metro Vaartha
www.metrovaartha.com