
ഗുജറാത്തിൽ പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
ഗാന്ധിനഗർ: അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ബനാസ്കാംഠ ജില്ലയിലാണ് സംഭവം.
അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തേക്ക് വന്ന പാക്കിസ്ഥാനിയെ ബിഎസ്എഫ് തടയാൻ ശ്രമിച്ചെങ്കിലും അയാൾ പിന്മാറാർ തയാറായില്ല. തുടർന്ന് ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം തത്ക്ഷണം മരിച്ചെന്നും ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.