അതിർത്തിയിലേക്ക് റഡാർ ഘടിപ്പിച്ച ഡ്രോണുകൾ; നുഴഞ്ഞുകയറ്റം തടയിടാൻ സേന

ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും അതിർത്തി സുരക്ഷാ സേനയും ചേർന്ന് ഡ്രോണുകളിൽ റഡാർ ഘടിപ്പിക്കുന്ന സംവിധാനം വികസിപ്പിക്കുന്നു.
BSF,ISRO developing drone radar system for surveillance

ഡ്രോൺ

Updated on

ന്യൂഡൽഹി: അതിർത്തി സുരക്ഷയിൽ സാങ്കേതിക മുന്നേറ്റത്തിന് ലക്ഷ്യമിട്ട് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും അതിർത്തി സുരക്ഷാ സേനയും ചേർന്ന് ഡ്രോണുകളിൽ റഡാർ ഘടിപ്പിക്കുന്ന സംവിധാനം വികസിപ്പിക്കുന്നു.

ഇന്ത്യ-പാക്കിസ്ഥാൻ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളിൽ രാത്രിയും പകലും സംരക്ഷണമൊരുക്കുന്ന ഡ്രോണുകൾ അതിർത്തി സുരക്ഷയെ കൂടുതൽ കാര്യക്ഷമമാക്കും. മധ്യപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെകാൻപുർ അക്കാഡമിയിലാണ് ഡ്രോൺ അധിഷ്ഠിത റഡാർ നിർമാണം സജ്ജമാക്കുന്നത്.

ഇത്തരം ഡ്രോണുകൾ വിദൂരവും പ്രയാസമേറിയതുമായ പ്രദേശങ്ങളിലെ നിരീക്ഷണം എളുപ്പമാക്കും. ചെറിയ വാഹനങ്ങളോ അതിർത്തിയിലെ നുഴഞ്ഞു കയറ്റങ്ങളോ കണ്ടെത്തി സൈനികർക്ക് അതിവേഗത്തിൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com