'ഇന്ത്യ' മുന്നണിയിൽ ചേരണമെങ്കിൽ മായവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം'

സമാജ്വാദി പാർട്ടിയുമായി ഭിന്നതകളുണ്ടെന്ന വാദത്തേയും എംപി നിരാകരിച്ചു
BSP has demanded Mayawati nomination as the prime ministerial candidate in the 2024 Lok Sabha elections
BSP has demanded Mayawati nomination as the prime ministerial candidate in the 2024 Lok Sabha elections

ന്യൂഡൽഹി: ഇന്ത്യ മുന്നണിയൽ ചേരണമെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് ബിഎസ്പി എംപി മലൂക്ക് നഗർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും നിർദേശിച്ചതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിഎസ്പി രംഗത്തെത്തിയത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദളിത് വിഭാഗത്തിൽപ്പെട്ട ആളെയാണ് വേണ്ടെതെങ്കിൽ മായാവതിയെക്കാൾ മികച്ച മറ്റൊരു നേതാവില്ല. തങ്ങളുടെ വ്യവസ്ഥകൾ കോൺഗ്രസ് അംഗീകരിച്ചാൽ മായാവതി തീർച്ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും, തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുത്തതിന് മായാവതിയോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമാജ്വാദി പാർട്ടിയുമായി ഭിന്നതകളുണ്ടെന്ന വാദത്തേയും എംപി നിരാകരിച്ചു. സമാജ്വാദി പാർട്ടിയെ ഉൾക്കൊള്ളാത്തതിൽ യാദവ സമുദായം കോൺഗ്രസിനോട് അതൃപ്തരായതിനാലാണ് മധ്യപ്രദേശിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചത്. സമാജ്വാദി പാർട്ടിയുമായി തങ്ങൾക്ക് ഒരു ഭിന്നതയുമില്ല. രാഷ്ട്രീയെ ഒരു ധാരണയുടെ കളിയാണെന്നും മലൂക്ക് നഗർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com