ബിഎസ്‌‌പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

ആറം​ഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം.
BSP TN Chief Armstrong hacked to death
കെ ആംസ്ട്രോങ്

ചെന്നൈ: മായാവതിയുടെ ബിഎസ്പി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വച്ച് സംഘടിച്ചെത്തിയ ആറം​ഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.