
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. അമൃതകാലത്തെ ആദ്യ ബജറ്റെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും, ലോകത്തിനു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണിത്.